സ്തുതികളഖിലവും സർവ ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു , അവന്റെ മാന്യനായ തിരുദൂതരിലും അദ്ദേഹത്തിന്റെ കൂടുംബത്തിലും മുഴുവൻ അനുചരരിലും അവന്റെ ശാന്തിയും സമാധാനവും സദാ വർഷിക്കുമാറാകട്ടെ. ഒട്ടനവധി ഇനം പ്രാർത്ഥനകളും (അല്ലാഹുവിനുള്ള പ്രകീർത്തനങ്ങൾ , ഖുർആനിലെ പ്രാർത്ഥനകൾ , നബി(സ)യുടെ പ്രാർത്ഥനകൾ , നബി(സ)യുടെ ശരണ തേട്ട പ്രാർത്ഥനകൾ , രോഗശമന മന്ത്രങ്ങൾ, പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദിക്റുകൾ) പ്രാർത്ഥനകളുടെ മര്യാദകളും അടങ്ങിയ ഒരു ഹൃദ്യമായ ഒരു പുസ്തകമാണ് ഇത്. ഒരു മുസ്ലിം തന്റെ പ്രാർത്ഥനയിൽ ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട് വന്ന സർവ നന്മകളും ഉൾകൊള്ളുന്ന പ്രാർത്ഥനകൾ നടത്താൻ വേണ്ടി അത്തരം ശരിയായ പ്രാർത്ഥനകൾ തന്നെ ഇതിൽ ഉൾപ്പെടുത്താൻ ഈയുള്ളവൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിലെ എല്ലാ പ്രാർത്ഥനകളും അറബിയിൽ രേഖപ്പെടുത്തുകയും വായനക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി മലയാളത്തിലേക്ക് അതിന്റെ ആശയം വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രാർത്ഥനകളുടെ പ്രാമാണികമായ അവലംബം ഈ കൃതിയുടെ അവസാനത്തിൽ പ്രത്യേകം ചേർത്തിട്ടുണ്ട്. ഈ പ്രവർത്തനം അല്ലാഹുവിന് വേണ്ടിയുള്ള നിഷ്കളങ്കമായ പ്രവർത്തനമാക്കി തീർക്കുവാൻ അല്ലാഹുവോട് ഞാൻ തേടുന്നു, മുഹമ്മദ് നബി(സ) യിലും അദ്ദേഹത്തിന്റെ കൂടുംബത്തിലും മുഴുവൻ അനുചരരിലും അവന്റെ ശാന്തിയും സമാധാനവും സദാ വർഷിക്കുമാറാകട്ടെ.
ഡോ. അബ്ദുല്ലാ ബിൻ ഹമൂദ് അൽ ഫരീഹ്