15

«اللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الخَيْرَاتِ، وَتَرْكَ الْمُنْكَرَاتِ، وَحُبَّ الْمَسَاكِينِ، وَأَنْ تَغْفِرَ لِي وَتَرْحَمَنِي، وَإِذَا أَرَدْتَ فِتْنَةً فِي قَوْمٍ فَتَوَفَّنِي غَيْرَ مَفْتُونٍ، وَأَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ»
{قال صلى الله عليه وسلم عن هذه الدعوات: إِنَّهَا حَقٌّ فَادْرُسُوهَا ثُمَّ تَعَلَّمُوهَا}

"അല്ലാഹുവെ സൽകർമ്മം പ്രവർത്തിക്കാനും തിന്മകൾ ഉപേക്ഷിക്കുവാനും അഗതികളെ സ്നേഹിക്കാനും നീ എനിക്ക് ഉദവി നൽകേണമേ, എനിക്ക് നീ പൊറുത്ത് തരികയും എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ, നീ ഒരു സമൂഹത്തിൽ ഒരു ഫിത്‌ന (കുഴപ്പം) ഉദ്ദേശിച്ചാൽ അതിൽ അകപ്പെടാതെ നീ എന്നെ മരിപ്പിക്കേണമേ, അല്ലാഹുവെ നിന്നെ ഇഷ്ടപ്പെടാനും നിന്നെ സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാനും നിന്റെ ഇഷ്ടത്തിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ കർമങ്ങളെയും സ്നേഹിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ"

{നബി(സ) ഈ പ്രാർത്ഥനയെ കുറിച്ച് പറഞ്ഞു: "ഇത് സത്യമാണ്, നിങ്ങൾ ഇത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക"}

15/19