3

«وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا، وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي، وَنُسُكِي، وَمَحْيَايَ، وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ، اللهُمَّ أَنْتَ الْمَلِكُ لَا إِلَهَ إِلَّا أَنْتَ، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذُنُوبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، أَنَا بِكَ وَإِلَيْكَ، تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ»
{وهو من أدعية استفتاح الصلاة، خاصة في صلاة قيام الليل}

"ആകാശങ്ങളേയും, ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജുമനസ്കനായി ഞാൻ എന്റെ മുഖത്തെ തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവാരാധകരിൽ പെട്ടവനല്ല. നിശ്ചയം എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നത്. ഞാൻ മുസ്ലിംകളിൽ പെട്ടവനാണ്. അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവൻ. നീയല്ലാതെ ആരാധ്യനില്ല. നീ എന്റെ നാഥനും ഞാൻ നിന്റെ ദാസനുമാണ്. ഞാൻ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറയുന്നു. അതിനാൽ എന്റെ മുഴുവൻ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം നീയല്ലാതെ പാപങ്ങൾ പൊറുക്കാനില്ല. ഉത്തമ സ്വഭാവ ഗുണങ്ങളിലേക്ക് നീ എന്നെ നയിക്കേണമേ! അതിലേക്ക് നയിക്കാൻ നീയല്ലാതെ ഇല്ല. എന്നിൽ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ! അതിനെ എന്നിൽ നിന്ന് നീ അല്ലാതെ തിരിച്ചു കളയുകയില്ല. നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുകയും നിന്നെ സന്തോഷപൂർവ്വം സേവിക്കുകയും ചെയ്യുന്നു. നൻമ മുഴുവനും നിന്റെ കൈകളിലാണ്. തിൻമയൊന്നും നിന്നിലേക്കല്ല. ഞാൻ (ജീവിക്കുന്നത്) നിന്നെകൊണ്ടും (എന്റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹീതനും ഉന്നതനുമായിരിക്കുന്നു. ഞാൻ നിന്നോട് പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു."

{ഇത് നമസ്കാരത്തിലെ പ്രാരംഭ പ്രാർത്ഥനകളിൽ പെട്ടതാണ് , വിശിഷ്യാ രാത്രി നമസ്‌കാരത്തിൽ }

3/16