«اللهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ، وَأَغْنِنَا مِنَ الْفَقْرِ»
"ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും മഹത്തായ അർശിന്റെ നാഥനും ഞങ്ങളുടെയും മുഴുവൻ വസ്തുക്കളുടെയും രക്ഷകനും ധാന്യവും വിത്തും പിളർത്തുന്നവനും തൗറാത്തും ഇഞ്ചീലും ഖുർആ നും അവതരിപ്പിച്ചവനുമായ അല്ലാഹുവേ, എല്ലാ വസ്തുക്കളുടെയും തിൻമകളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയാണ് അതിന്റെ മൂർദ്ദാവ് പിടിച്ചിരിക്കുന്നത്. അല്ലാഹുവേ, നീ അനാദ്യനാണ്. നിന്റെ മുമ്പ് ഒന്നുമില്ല. അന്ത്യനും നീ തന്നെ. നിന ക്ക് ശേഷം ഒന്നുമില്ല. നീ പ്രത്യക്ഷനാണ്. നിന്റെ മുകളിലായി ഒന്നുമില്ല. നീ പരോക്ഷനുമാണ്. നിന്നെ കൂടാതെ ഒരു വസ്തുവുമില്ല. ഞങ്ങളുടെ കടം വീട്ടുകയും ദാരിദ്ര്യത്തിൽ നിന്ന് എെശ്വര്യം നൽകുകയും ചെയ്യേണമേ!"