5
അഞ്ച്: പ്രാർത്ഥിക്കുന്നവന്റെ ഭക്ഷണമോ പാനീയമോ നിഷിദ്ധമായത് ആകാതിരിക്കൽ അനിവാര്യമാണ്. അവകൾ നിഷിദ്ധമാകൽ പ്രാർത്ഥന തടയപ്പെടാനുള്ള കരണങ്ങളിലൊന്നാണ്. അബൂ ഹുറയ്റ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക, നബി(സ) പറഞ്ഞു: "സുദീർഘമായ യാത്ര കൊണ്ട് മുടി മണ്ണ് പുരണ്ട് ജഡപിടിച്ച ഒരു മനുഷ്യൻ ആകാശങ്ങളിലേക്ക് കരങ്ങളുയർത്തിക്കൊണ്ട് യാ റബ്ബ് .. യാ റബ്ബ് എന്ന് തേടുന്നു, എന്നാൽ അവന്റെ ഭക്ഷണവും വെള്ളവും വസ്ത്രവും ഹറാ (നിഷിദ്ധ) മായതാണ്, അവൻ ഹറാമിൽ ഊട്ടപ്പെട്ടവനുമാണ്. പിന്നെ എങ്ങനെയാണ് അവനതിന് ഉത്തരം നല്കപ്പെടുക? " (മുസ്‌ലിം 1015).