നാല് : താങ്കളുടെ പാപങ്ങൾ എത്രയായിരുന്നാലും അതിൽ നിന്ന് താങ്കൾ പശ്ചാത്താപം ചെയ്ത് മടങ്ങുന്നതിൽ അല്ലാഹു സന്തോഷിക്കുകയും ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നതാണ്. അതിനാൽ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ടും അവൻ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നത് വൈകുന്നതിനെ തൊട്ടും താങ്കൾ നിരാശനാകുന്നതിനെ സൂക്ഷിക്കുക. താങ്കളുടെ പശ്ചാത്താപത്തിൽ അല്ലാഹു സന്തോഷിക്കുമെന്നും അത് അല്ലാഹു സ്വീകരിക്കുമെന്നുമുള്ള സദ്‌വിചാരമാണ് താങ്കളുടെ മനസ്സിൽ ഉണ്ടാകേണ്ടത്. അവൻ പരമ പരിശുദ്ധനും ഐശ്വര്യവാനുമാണ്, അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്" വീണ്ടും അവൻ പറയുന്നു: "നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്"
4