12

· റുഖിയയിൽ ശ്രദ്ധിക്കേണ്ട ചില നിബന്ധനകളും നിർദേശങ്ങളും ഉണ്ട്.അവയിൽ പെട്ടതാണ്;

1. റുഖിയ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട് വന്നതും അതിന്റെ മാർഗങ്ങളും അതിലെ വാക്കുകളും ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും ഹറാമിൽ നിന്നും മുക്തവുമായിരിക്കണം.

2. ഒരു മുസ്‌ലിം തന്റെ രക്ഷിതാവിലേക്കാണ് ബന്ധപ്പെട്ട് കിടക്കേണ്ടതും ഭരമേല്പിക്കേണ്ടതും, അതോടൊപ്പം റുഖിയ എന്നത് അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരു സ്വാധീനവുമുണ്ടാക്കാൻ കഴിയാത്ത കേവലം ഒരു കാരണം മാത്രമാണെന്ന് അവൻ മനസ്സിലാക്കുകയും വേണം.

3. കേവലം ഒരു പരീക്ഷണാടിസ്ഥാനത്തിൽ റുഖിയ ചെയ്യരുത്. റുഖിയ ചെയ്യുന്നവനും ചെയ്യപ്പെടുന്നവനും അതിൽ ഫലപ്രാപ്തിയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കേണ്ടതാണ്.

4. പരിശുദ്ധ ഖുർആനിലെ എല്ലാ ആയത്തുകളും ശമനമാണ്, അല്ലാഹു പറയുന്നു: "സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു." . അതിനാൽ ഖുർആൻ കൊണ്ട് റുഖിയ നടത്തുകയാണെങ്കിൽ അതാണ് ഉത്തമം.

5. രോഗി സ്വയം റുഖിയ നടത്തുന്നതാണ് ഏറ്റവും ഉത്തമം, സ്വന്തം ആവശ്യം തന്റെ റബ്ബിന് മുന്നിൽ പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ അതാണ് ഏറ്റവും സത്യസന്ധവും ഉപകാരപ്രദവും ആയിത്തീരുക. കാരണം ആത്മാർത്ഥതയും ഹൃദയ സാന്നിധ്യവും റുഖിയയുടെ ഫലപ്രാപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

12/12