9
പ്രാർത്ഥനയിൽ അല്ലാഹുവിനോടുള്ള സ്തുതികളും പ്രകീർത്തനങ്ങളും ഉൾക്കൊള്ളണം, ഒരു ദാസൻ അല്ലാഹുവിനെ പുകഴ്ത്തുന്നതിൽ വ്യാപൃതനാകുന്ന സമയത്തൊക്കെയും അല്ലാഹു അവനെ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. അവനെ സ്തുതിച്ച് കൊണ്ടാണ് അവനെ ആരാധിക്കേണ്ടത്, ഇനി അങ്ങനെ ചെയ്തില്ലെങ്കിലും അല്ലാഹു തന്റെ ദാസന്മാരിൽ നിന്നും ഐശ്വര്യവാനാണ്. അബ്ദദുല്ലാഹിബ്നു മസ്ഊദ് (റ)വിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസിൽ കാണാം, നബി(സ) പറഞ്ഞു: "അല്ലാഹുവിനേക്കാൾ സ്തുതി ഇഷ്ടമുള്ള മറ്റാരുമില്ല, അതിനാൽ അവൻ സ്വയം തന്നെ പുകഴ്ത്തിയിരിക്കുന്നു"