8

ശബ്ദം താഴ്‌ത്തി പ്രാർത്ഥിക്കുക, അല്ലാഹു പറയുന്നു: "താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക." (സൂ. അഅ്റാഫ് 55). പ്രാർത്ഥനയിൽ ശബ്ദം താഴ്‌ത്തലാണ് ഇഖ്‌ലാസിനോട് ഏറ്റവും അടുത്തത്, തഫ്‌സീറിന്റെ ഇമാമുമാരിൽ ഒരാളുടെ അഭിപ്രായമനുസരിച്ച് ഇഖ്‌ലാസോടെയുള്ള തേട്ടമായതിനാലാണ് സകരിയ്യ നബി(അ)ന്റെ പ്രാർത്ഥനയെ പുകഴ്‌ത്തി കൊണ്ട് അല്ലാഹു പറഞ്ഞത്: "(അതായത്‌ ) അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം" (സൂ. മർയം 3).

8/10