6

അല്ലാഹുവിന്റെ ഉത്ക്കൃഷ്ടമായ നാമങ്ങൾ വിളിച്ച് കൊണ്ട് പ്രാർത്ഥിക്കുക. പ്രാത്ഥനയുടെ സന്ദർഭം അനുസരിച്ച് അതിന് യോജിച്ച നാമങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഉപജീവനം (രിസ്ഖ്) ചോദിക്കുന്ന സമയത്ത് "യാ റസാഖ് (ഉപജീവനം നൽകുന്നവൻ) " എന്നും കാരുണ്യം (റഹ്മത്ത്) ചോദിക്കുന്ന സമയത്ത് "യാ റഹ്‌മാൻ (പരമ കാരുണികൻ ) യാ റഹീം (കരുണാവാരിധി) " എന്നും പാപമോചനം (മഗ്ഫിറത്ത്) ചോദിക്കുന്ന സമയത്ത് "യാ ഗഫൂർ (പാപമോചനം നൽകുന്നവൻ)" എന്നും രോഗമശമനം (ശിഫ ) ചോദിക്കുന്ന സമയത്ത് യാ ശാഫീ (രോഗശമനം നൽകുന്നവൻ)" എന്നുമൊക്കെ ഉപയോഗിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക," (സൂ. അഅ്റാഫ് 180).

6/10