4

അല്ലാഹുവിനെ സ്തുതിച്ചു് നബിയുടെ (സ്വ) പേരിൽ സ്വലാത്ത് ചൊല്ലിയാണ് പ്രാ൪ത്ഥന ആരംഭിക്കേണ്ടത്, നബി (സ)യുടെ സതീർഥ്യനായ ഫദാലത്ത് ഇബ്‌നു ഉബൈദ് (റ) പറയുന്നു: "അല്ലാഹുവിനെ സ്തുതിക്കുകയോ നബിയുടെ (സ്വ) പേരിൽസ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി(സ) കേട്ടു. അന്നേരം റസൂൽ(സ) പറഞ്ഞു: ഇവൻ (പ്രാർത്ഥനക്ക്‌hമുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടു പറഞ്ഞു: "നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിയുടെ(സ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവൻ പ്രാർത്ഥിക്കേണ്ടത്‌.

സൂറത്തുകളുടെ ആരംഭത്തിൽ വന്ന ഹംദുകളുടെ ആയത്തുകൾ കൊണ്ട് അല്ലാഹുവിനെ സ്തുതിക്കാവുന്നതാണ്, അപ്രകാരമാണ് നബി(സ) അല്ലാഹുവിനെ സ്തുതിച്ചത്, ശേഷം നബി(സ) യുടെ മേൽ സ്വലാത്ത് ചൊല്ലണം, അതാണ് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും സാധ്യത ഉള്ളത്.

4/10