3
കൈകൾ ഉയർത്തുക
ഈ പറഞ്ഞ രണ്ട് സുന്നത്തുകൾക്കും തെളിവായി അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസ് കാണാം, അദ്ദേഹം പറഞ്ഞു, എന്നോട് ഉമർ ഇബ്നുൽ ഖത്താബ് (റ) പറഞ്ഞിരിക്കുന്നു; ബദ്ർ യുദ്ധ ദിവസം നബി(സ) മുശ്‌രിക്കുകളിലേക്ക് നോക്കി, അവർ ആയിരവും സ്വഹാബത്ത് 319 പെരുമായിരുന്നു, അപ്പോൾ പ്രവാചകർ (സ) ഖിബ്‌ലയിലേക്ക് തിരിഞ്ഞു, എന്നിട്ട് കരങ്ങൾ ഉയർത്തി തന്റെ രക്ഷിതാവിനോട് സംസാരിച്ചു: "അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നിറവേറ്റേണമേ, അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നൽകേണമേ.. (മുസ്‌ലിം 1763)