10
പ്രാർത്ഥിക്കുന്നവൻ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയത്തെ കുറിച്ച് അവബോധമുണ്ടാക്കുകയും ആ സമയത്ത് അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യുക.
പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നസന്ദർഭങ്ങളായും സമയങ്ങളായും പ്രമാണങ്ങൾ പഠിപ്പിച്ചവയിൽ പെട്ടതാണ് : ( ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള പ്രാർത്ഥന - രാത്രിയുടെ അവസാന മൂന്നിലൊന്നിലെ പ്രാർത്ഥന - വെള്ളിയാഴ്ചയിലെ ഒരു സമയത്തെ പ്രാർത്ഥന - നമസ്കാര ശേഷമുള്ള പ്രാർത്ഥന - സുജൂദിലെ പ്രാർത്ഥന- മഴ വർഷിക്കുന്ന സമയത്ത് - ഒരു മുസ്ലിം തന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥന - മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥന - യാത്രക്കാരന്റെ പ്രാർത്ഥന - അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന)