1

അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരത്തോടെയും അവൻ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന ഉറച്ച ബോധ്യത്തോടെയും പ്രാർത്ഥിക്കുക. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ ധൃതി കാണിക്കരുത്, അല്ലാഹു തന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുക തന്നെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കണം. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) യിൽ നിന്നും അദ്ദേഹം ഉദ്ധരിക്കുന്നു, അവിടുന്ന് പറഞ്ഞു: "ഒരു തിന്മക്കോ ബന്ധം മുറിക്കാനോ വേണ്ടിയല്ലാതെയും ധൃതി കാണിക്കാതെയും പ്രാർത്ഥിക്കുന്നിടത്തോളം ഒരു ദാസന് ഉത്തരം ലഭിച്ച് കൊണ്ടിരിക്കും" അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരേ, ധൃതി കാണിക്കുക എന്ന് വെച്ചാൽ എന്താണ്? " അവിടുന്ന് പറഞ്ഞു: "ഞാൻ പ്രാർത്ഥിച്ചു, വീണ്ടും പ്രാർത്ഥിച്ചു, എനിക്ക് ഉത്തരം നല്കപ്പെടുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അവൻ പ്രാർത്ഥന ഉപേക്ഷിക്കുന്നു." (മുസ്‌ലിം 2735)

1/1