1

നമസ്‌കാരത്തിന് വുദു എടുക്കുന്നത് പോലെ വുദു എടുത്ത് ശുദ്ധിയുള്ള അവസ്ഥയിൽ പ്രാർത്ഥിക്കുക. അബൂ മൂസ(റ) വും അദ്ദേഹത്തിന്റെ പിതൃവ്യൻ അബൂ ആമിർ (റ) വും തമ്മിലുള്ള ഒരു സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണാം, ഈ ഹദീസിൽ അബൂ ആമിർ (റ) അബൂ മൂസ(റ) നോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ നബി(സ)യോട് ആവശ്യപ്പെടാൻ വസ്വിയ്യത്ത് ചെയ്‌തു. അങ്ങനെ ഇത് അബൂ മൂസ(റ) നബി (സ) യെ അറിയിച്ചപ്പോൾ ഉണ്ടായ കാര്യം അബൂ മൂസ (റ) വിശദീകരിക്കുന്നു " അപ്പോൾ നബി(സ) വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു, ശേഷം അതിൽ നിന്ന് അവിടുന്ന് വുദു ചെയ്‌തു, ശേഷം അവിടുത്തെ ഇരു കക്ഷങ്ങളിലെയും വെളുപ്പ് ഞാൻ കാണുന്നത്ര തന്റെ കരങ്ങൾ ഉയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു: " അല്ലാഹുവെ ഉബൈദ് എന്ന അബൂ ആമിറിന് നീ പൊറുത്ത് കൊടുക്കേണമേ." ശേഷം പ്രാർത്ഥിച്ചു : "അന്ത്യ നാളിൽ നിന്റെ അനേകം സൃഷ്ടികൾക്ക് അല്ലെങ്കിൽ മനുഷ്യർക്ക് മുകളിൽ നീ അദ്ദേഹത്തെ ആക്കേണമേ" (ബുഖാരി 4323, മുസ്‌ലിം 2498)

1/1